Friday, May 10, 2024
keralaNewsObituary

സാമൂഹ്യ പ്രവര്‍ത്തകയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: വൈക്കം സ്വദേശിനിയായ സാമൂഹ്യ പ്രവര്‍ത്തകയെ ട്രെയിനിലെ യാത്രയ്ക്കിടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ശുചിമുറിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ സുരജയുടെ മൃതദേഹം ശുചിമുറിയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം.

വിവരമറിഞ്ഞ് ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് തിരിച്ചു. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.