Friday, May 17, 2024
NewsObituary

മദ്യപാനത്തെ എതിര്‍ത്തു മകന്‍ അമ്മയെ കൊലപ്പെടുത്തി

മാവേലിക്കര: മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകന്‍ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല്‍ മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു.

ബിനീഷ് തന്നെയാണ് മരണവിവരം പ്രദേശവാസികളോട് പറഞ്ഞത്. ജില്ലാ ആശുപത്രിയില്‍ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചു. ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നു സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്ന് സിഐ സി. ശ്രീജിത്ത് പറഞ്ഞു.