Sunday, May 12, 2024
keralaNews

     ജലഗതാഗത വകുപ്പിന്റെ ബോട്ട്  വള്ളത്തില്‍  ഇടിച്ച്  വിദ്യാര്‍ഥിനിയെ കാണാതായി

കോട്ടയം:   അയ്മനത്തിനു സമീപം ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ട് ഇടിച്ച് വള്ളം മുങ്ങി വള്ളത്തില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതായി. ചീപ്പുങ്കല്‍ പെണ്ണാര്‍ തോട്ടില്‍ രാവിലെയാണ് സംഭവം. വാഴപറമ്പില്‍ രതീഷ്‌രേഷ്മ ദമ്പതികളുടെ മകളും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനശ്വരയെ ആണ് കാണാതായത്.  അമ്മയോടൊപ്പം സ്‌കൂളിലേക്കു പോകുമ്പോഴാണ് അനശ്വര അപകടത്തില്‍പ്പെട്ടത്. കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ടുജെട്ടിക്ക് സമീപമായിരുന്നു അപകടം. ഇളയ കുട്ടിയും മാതവും രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.