Tuesday, May 7, 2024
keralaNews

സാന്ത്വന സ്പര്‍ശം. നെടുംകുന്നത്ത് അദാലത്ത് ഫെബ്രുവരി 16ന്

മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരിപാടിയിലെ രണ്ടാമത്തെ അദാലത്ത് നെടുംകുന്നത്ത് . ഫെബ്രുവരി 16ന് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ബൈസെന്റിനറി പാസ്റ്ററല്‍ സെന്ററില്‍ നടക്കും. നേരത്തെ കറുകച്ചാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്തിന്റെ വേദി മാറ്റുകയായിരുന്നു.രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ ചങ്ങനാശേരി താലൂക്കിലെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 5.30 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെയും പരാതികളാണ് പരിഗണിക്കുക. മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.