Tuesday, May 14, 2024
keralaNews

വാക്ക് തര്‍ക്കം; സഹോദരിയുടെ ഭര്‍ത്തവിനെ യുവാവ് തലക്കടിച്ച് കൊന്നു

വാക്ക് തര്‍ത്തിനിടെ പ്രകോപിതനായ യുവാവ് സഹോദരിയുടെ ഭര്‍ത്തവിനെ തലക്കടിച്ച് കൊന്നു. ബെംഗളൂരുവിലെ കതിരവ നഗറിലാണ് സംഭവം. അസിം ഉല്ലാഹ് എന്നയാളെയാണ് ഇയാളുടെ ഭാര്യയുടെ സഹോദരന്‍ ഖാദര്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അസിം ഉല്ലാഹും ഭാര്യയും തമ്മില്‍ കുടുംബ വഴക്ക് സ്ഥിരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയും അസിം ഉല്ലാഹും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായി. രാത്രി വൈകിയും തുടര്‍ന്ന വഴക്കിനിടയിലേക്ക് ഭാര്യ സഹോദരന്‍ എത്തുകയും ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ വഴക്ക് അസിം ഉല്ലാഹും ഖാദറും തമ്മിലാവുകയും ഖാദര്‍ അസിം ഉല്ലായെ തലക്കടിച്ച് കൊല്ലുകയുമാണ് ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.