Tuesday, May 14, 2024
keralaNews

കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ എത്തി.

കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കും. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ആഴ്ച കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ ഒരേസമയം വിജിലന്‍സ് റെയ്ഡ് നടത്തി. കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.