Sunday, May 5, 2024
keralaLocal News

സര്‍പ്പ രാജ്ഞിയായ വാസുകിയുടെ വാസസ്ഥലമായ കൊടുങ്ങൂര്‍ ആയില്യംകാവ് നാഗരാജ ക്ഷേത്രം ശ്രദ്ധേയമാകുന്നു.

തിരുവനന്തപുരം :പ്രകൃതിയുടെ സവിശേഷമായ കാവുകള്‍ അണിയിച്ചൊരുക്കിയ കോട്ടയം ജില്ലയിലെ വാഴൂര്‍ കൊടുങ്ങൂര്‍ ആയില്യംകാവ് നാഗരാജക്ഷേത്രമാണ് ശ്രദ്ധേയമാകുന്നത്.അഷ്ടനാഗ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇവിടെ  മഹാദേവ പ്രതിഷ്ഠയുടെ ഇരുവശങ്ങളിലുമായി അഷ്ടനാഗരാജ പ്രതിഷ്ഠയാണ്.സര്‍പ്പ രാജ്ഞിയായ വാസുകിയുടെ വാസസ്ഥലമായും ഈ നാഗരാജാക്ഷേത്രം അറിയപ്പെടുന്നു.മറ്റു ക്ഷേത്രങ്ങളിലെ പോലെ മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നതിനല്ല ഇവിടെ മുന്‍തൂക്കം. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടെ നാഗരാജാവും നാഗമാതാവും കൊടുങ്ങല്ലൂരമ്മ ബാലഭദ്രയായി ഇരിക്കുന്നുവെന്നതാണ്.മഹാദേവന്‍,ധര്‍മ്മശാസ്താവ്,ഘണ്ഠകര്‍ണ്ണന്‍,യക്ഷി,ബ്രഹ്‌മരക്ഷസ്സ്,അറുകൊല,യോഗീശ്വരന്‍,മണിനാഗങ്ങള്‍ എന്നീ ദേവീ ഗണങ്ങളും ഉള്‍പ്പെടുന്ന ഉപക്ഷേത്രങ്ങളും ഈ നാഗരാജാ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.മലയുടെ മുകളില്‍ വന്‍ മരങ്ങളും മറ്റു സസ്യലതാദികളും ഇടകര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന അപൂര്‍വ്വമായ ഈ നാഗരാജ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയില്‍ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുക എന്നത് പ്രത്യേകതയാണ്.ഇങ്ങനെ ചെല്ലുന്ന പ്രാര്‍ത്ഥനകള്‍ പ്രതിഷ്ഠക്ക് മുഖാമുഖമായി നിന്ന് സംസാരിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണുകയുള്ളൂവെന്നും ഇവിടെ വിശ്വാസികള്‍ പറയുന്നു.എന്നാല്‍ അതിലും വലിയ പ്രത്യേകതയെന്തന്നാല്‍ ഭക്തജനങ്ങളുടെ ദോഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നുവെന്നതാണ്.ഏതെങ്കിലും വിധത്തിലുള്ള ദോഷം ഉള്ളവര്‍ക്ക് അവരെ സ്വപ്ന ദര്‍ശനത്തില്‍ അതു ബോധ്യപ്പെടുത്തുന്നതും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.അത്തരം ദോഷങ്ങള്‍ക്ക് പ്രായിശ്ചിത്വവും-പരിഹാരവും ക്ഷേത്രത്തില്‍ തന്നെ ചെയ്യാനും കഴിയും. സന്താനഭാഗ്യം,വിവാഹതടസ്സം,രോഗശാന്തി,കോടതിവ്യവഹാരങ്ങള്‍,വിദ്യാഭ്യാസം,സര്‍പ്പദോഷം തുടങ്ങി കുടുംബ ഐശ്വര്യങ്ങള്‍ക്കും സമൃദ്ധിക്കുമായി ഇവിടെ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്.കോട്ടയം-കുമളി റോഡില്‍ കൊടുങ്ങൂരില്‍ നിന്നും മണിമല റോഡില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഴൂര്‍ എന്‍എസ്എസ് കോളേജ്‌ ജംഗ്ഷന് എതിര്‍വശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അഷ്ടനാഗരാജാക്ഷേത്രം കുടുംബക്ഷേത്രമായിരുന്നുവെങ്കിലും ഇന്ന് വിശ്വാസികളുടെ കൂട്ടായ്മയില്‍ ക്ഷേത്രം ഐശ്വര്യത്തിന്റേയും വികസനത്തിന്റേയും പാതയിലാണ്.ആയില്യം കാവ് നാഗരാജാ ക്ഷേത്രത്തിലെ അഷ്ടമാംഗല്യ ദേവ പ്രശ്‌നപരിഹാരങ്ങളുടെ ഭാഗമായി തന്ത്രി തറയില്‍ കുഴിക്കാട്ട് അഗ്‌നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വത്തില്‍ അഷ്ടമാംഗല്യ പൂജ നടത്താനും ഭക്തജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.2021 ഡിസംബര്‍ 31 വെള്ളി മുതല്‍ 2022 ജനുവരി 2 ഞായര്‍ വരെയാണ് അഷ്ടമാംഗല്യ പൂജ നടക്കുന്നത്.ക്ഷേത്രത്തിന്റെ വികസനത്തിനും ഭക്തജനങ്ങളുടെ വഴിപാടിനുമായി ക്ഷേത്രഭാരവാഹികളെ ബന്ധപ്പെടാനാകും,ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.

AYILYAMKAVU NAGARAJA MOOLA kSHETHRAM
CENTRAL BANK OF INDIA
A/C NO.3804941965
IFSC CODE CBIN 0280957
KODUNGOOR BRANCH .

രവീന്ദ്രന്‍ നായര്‍ ( പ്രസിഡന്റ്)
96 05 52 94 86 ,

എ.എസ്. ലാലു (തങ്കപ്പന്‍)
ജനറല്‍ സെക്രട്ടറി
85 47 55 50 95
75 60 86 08 44

രാജേഷ് കുന്നേല്‍
99 47 88 92 34 .