Friday, May 10, 2024
keralaNews

”സര്‍ക്കാര്‍ ജോലി സ്വപ്നമായി തന്നെ അവശേഷിക്കുന്നു” ലിബിയമോള്‍ പി ബാബു

കുട്ടനാട്ടിലെ പൂക്കൈതയാറിന്റെ ഓരത്ത് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ലിബിയമോള്‍ പി ബാബുവെന്ന നീന്തല്‍ താരം. സര്‍ക്കാര്‍ ജോലി സ്വപ്നമായി തന്നെ അവശേഷിക്കുമോ എന്ന ആശങ്ക ഉള്ളിലുണ്ട്. പ്രതീക്ഷയോടെ ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് ലിബിയമോള്‍.അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ നീന്തല്‍ക്കുളത്തിലിറങ്ങിയതാണ്. 20വര്‍ഷമായി നീന്തല്‍ രംഗത്ത് സജീവമാണ്. സ്‌കൂള്‍ മീറ്റിലും ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പുകളിലും കേരളത്തിനായി മല്‍സരിച്ചു. നീന്തലിനോടുള്ള ഇഷ്ടം ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല ഈ മുന്‍ ദേശീയ താരത്തിന്. കുട്ടനാട്ടിലെ പൂക്കൈതയാറ്റില്‍ കുട്ടികള്‍ക്ക് നീന്തല്‍പരിശീലനം നല്‍കുകയാണിപ്പോള്‍ .കുട്ടികള്‍ നല്‍കുന്ന ചെറിയ ഫീസ് മാത്രമാണ് ഏക വരുമാനം. കോട്ടയം പരിപ്പ് സ്വദേശിയാണ് ലിബിയമോള്‍.ഭര്‍ത്താവ് ലൈജുവിനും മകള്‍ ഒന്നരവയസുള്ള ഇസ്രയ്ക്കുമൊപ്പം വൈശ്യംഭാഗത്താണ് താമസം. സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്്വാക്കാകില്ല എന്ന പ്രതീക്ഷയോടെ ലിബിയമോള്‍ കാത്തിരിപ്പ് തുടരുകയാണ്.