Friday, May 3, 2024
keralaNews

വെച്ചൂച്ചിറയിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ ഉദ്‌ഘാടനം രാജു എബ്രഹാം  എം എൽ എ  നിർവഹിച്ചു.

വെച്ചൂച്ചിറ എണ്ണൂറാംവയൽ കൊല്ലിരിക്കൽ കെ സി തോമസിന് ആദ്യ കണക്ഷൻ നൽകിയാണ് രാജു ഏബ്രഹാം എം എൽ എ  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്ത്‌ ജനപങ്കാളിത്തത്തോടെ നാലുവർഷം കൊണ്ട് എല്ലാ വീടുകളിലും  കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ . വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 5510 കുടുംബങ്ങളിൽ 2162 കുടുംബങ്ങൾക്കാണ് നിലവിൽ പൈപ്പ് കണക്ഷൻ ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 3348 കുടുംബങ്ങൾക്കും ,  ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കുന്നതിനാണ് പദ്ധതി.പദ്ധതിയുടെ ഭാഗമായി  ഈ സാമ്പത്തിക വർഷംആദ്യ ഘട്ടം 480കണക്ഷനുകളും രണ്ടാം ഘട്ടം 200ഗാർഹിക കണക്ഷനുകളും നൽകും.ആദ്യ ഘട്ടത്തിലെ 480കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകൾ നൽകാൻ 87.58ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.ഇതിൽ ഗ്രാമ പഞ്ചായത്ത്‌ വിഹിതമായി 13.14ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.ഗുണഭോക്തൃ വിഹിതം 1825രൂപയും. ഈ തുക പഞ്ചായത്ത്‌ സമാഹരിച്ചു ജല അതൊരിട്ടിയിൽ അടക്കുന്ന മുറക്ക് കണക്ഷനുകൾ ലഭ്യമാകും.രണ്ടാം ഘട്ടത്തിന് 75.47ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.മൂന്നാം ഘട്ടത്തിൽ 2668 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകാൻ 12.54കോടി രൂപയുടെ പദ്ധതിയാണ്.