Friday, May 3, 2024
keralaNews

സമരങ്ങള്‍ നിര്‍ത്തിവയ്ക്കണം : കെ.എസ്.ആര്‍.ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി.

സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് കെ.എസ്.ആര്‍.ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി. കുറച്ചുകാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമരം തുടര്‍ന്നാല്‍ ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് മുന്നിലെ സമരം നിര്‍ത്താമെന്ന് സിഐടിയു അറിയിച്ചു.