Saturday, April 27, 2024
keralaNews

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടി

മണ്ഡല സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. അതേസമയം കണ്ണൂരില്‍ അഞ്ചു ഡിവൈഎസ്പിമാരുെട നേതൃത്വത്തിലാണ് സുരക്ഷാ സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്റെ സുരക്ഷയ്ക്കുപുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.രാഹുല്‍ ഗാന്ധിയുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കൂടിക്കാഴ്ച്ച നടത്തുന്നു.പരിസ്ഥിതി ലോല വിഷയത്തില്‍ മലയോര ജനതയുടെ ആശങ്ക പാംപ്ലാനി കൂടിക്കാഴ്ച്ചയില്‍ രാഹുലിനെ അറിയിക്കും. മട്ടന്നൂര്‍ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച്ച.