Wednesday, May 15, 2024
indiaNewsObituary

അമ്മയെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുവതി പൊലീസിന് മുന്നിലെത്തി കീഴടങ്ങി. അമ്മയും ഭര്‍തൃമാതാവും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ബഹളം സഹിക്കവയ്യാതെ സഹികെട്ടാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. 70-കാരിയായ ബിവാ പോള്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സൊനാലി സെന്‍ എന്ന യുവതിയാണ് കീഴടങ്ങിയത്. ഫിസിയോതെറാപ്പിസ്റ്റായ സൊനാലി സെന്‍ എന്ന യുവതി അര്‍ദ്ധരാത്രിയോടെയാണ് മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് സ്റ്റേഷനിലെത്തിയ സൊനാലി താന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സ്യൂട്ട് കേസിലുണ്ടെന്നും അറിയിക്കുകയായിരുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ആദ്യം അമ്പരന്നെങ്കിലും പിന്നാലെ സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതകം സ്ഥീരീകരിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ 35 വയസുള്ള യുവതിയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയത്. ഭര്‍ത്താവിനും ഓട്ടിസം ബാധിച്ച മകനും ഭര്‍ത്യമാതാവിനും അമ്മയ്ക്കുമൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.  കഴിഞ്ഞ ദിവസം വഴക്കിനിടെ അമ്മ താന്‍ ഉറക്ക ഗുളിക കഴിച്ച് മരിക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സൊനാലി സെന്‍ 20 ഉറക്ക ഗുളികകള്‍ അമ്മയെ കൊണ്ട് കഴിപ്പിച്ചു. ഉറക്കഗുളിക കൊടുത്തിട്ടും അമ്മ മരിച്ചില്ലെന്ന് കണ്ട് ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൊനാലി പൊലീസിനോട് പറഞ്ഞു. കഴുത്ത് ഞെരിച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന വലിയ സ്യൂട്ട് കേസിനുള്ളിലാക്കി. നേരത്തെ മരണപ്പെട്ട അച്ഛന്റെ ഫ്രെയിം ചെയ്ത ചിത്രവും മൃതദേഹത്തോടൊപ്പം അമ്മയ്‌ക്കൊപ്പം സ്യൂട്ട്‌കേസിനുള്ളിലാക്കിയാണ് ഇവര്‍ പൊലസ് സേറ്റഷനിലെത്തിയത്.