Wednesday, May 15, 2024
keralaNews

അമിത ശബ്ദവും-വേഗതയും;എരുമേലിയിൽ ബൈക്ക് സർവീസ് ജനങ്ങളിൽ ആശങ്ക പരത്തുന്നു.

അമിത വേഗത്തിലും-ഭയങ്കരമായ ശബ്ദത്തിലും ബൈക്ക് ഓടിക്കുന്നവർ എരുമേലിയിലെ  ജനങ്ങളിൽ ആശങ്ക പരത്തുന്നു.കഴിഞ്ഞ രണ്ടു ദിവസമായി  എരുമേലി  ടൗണിൽക്കൂടിയാണ് അപകടകരമായ ഈ സംഭവം നടക്കുന്നത്. വാഹന തിരക്കുള്ളപ്പോഴും ഇത്തരത്തിൽ ബൈക്ക് ഓടിക്കുന്നത്.ചില സ്ഥലങ്ങളിൽ പോലീസ്  നോക്കി  നില്‍ക്കേയാണ് ഇക്കൂട്ടർ ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തി ബൈക്ക് ഓടിക്കുന്നത്. റോഡിൽക്കൂടി നടന്നു പോകുന്നവർ അടുത്ത് വരുന്ന ഇത്തരം ബൈക്കുകാരെ തിരിഞ്ഞു നോക്കുന്നതിനിടെ ചീറിപ്പായുന്നതും പതിവാണ്.കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഓടിച്ച  ബൈക്ക്  അപകടത്തിൽപ്പെട്ട് ചങ്ങനാശ്ശേരിയിൽ  മൂന്ന്   മരിച്ചിരുന്നു.ജനങ്ങളുടെ ജീവന് ഭീഷണിയായി ഇത്തരം ബൈക്ക് സർവീസുകാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.