Tuesday, May 14, 2024
keralaNews

മലയോര മേഖലകളില്‍ യാത്രാ നിരോധനം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയുള്ള നിരോധനം.