Friday, May 17, 2024
keralaNews

പാലക്കാട് നഗരത്തില്‍ വന്‍ തീപിടിത്തം.

പാലക്കാട് നഗരത്തില്‍ വന്‍ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂര്‍ജഹാന്‍ ഓപ്പണ്‍ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂര്‍ണമായി കത്തി നശിച്ചു. ഉള്ളില്‍ ഇപ്പോഴും തീ പടരുന്നുണ്ട്. ഗ്യാസ് കുറ്റികള്‍ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതായാണ് സൂചന.ഹോട്ടലില്‍നിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.