Saturday, May 4, 2024
EntertainmentkeralaNews

 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍  ഹോം അവഗണിക്കപ്പെട്ടത് ചര്‍ച്ചയാകുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ് മുഖ്യകഥാപാത്രത്തിലെത്തി ജനഹൃദയം കീഴടക്കിയ ഹോം അവഗണിക്കപ്പെട്ടത് ചര്‍ച്ചയാകുന്നു. ചിത്രത്തിനും നടന്‍ ഇന്ദ്രന്‍സിനും പിന്‍തുണയുമായി നിരവധി ആരാധകരാണ് നടന്റെ ഫേസ്ബുക്കില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

വിജയബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ് ഫോമിലെത്തിയ ഹോം കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കൈയടി നേടിയ ചിത്രമായിട്ടും പരിഗണിക്കപ്പെട്ടില്ല. ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് പുറമേ മഞ്ജു പിള്ള ചെയത കുട്ടിയമ്മയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല.വിജയബാബു ലൈംഗികാതിക്രമ ക്രമക്കേസില്‍ പ്രതിയായതിനാല്‍ സിനിമയെ പൂര്‍ണമായും ഒഴിവാക്കിയെന്ന് സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് താന്‍ വിവാദങ്ങളെപ്പറ്റി അറിയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപന സമയത്ത് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സയുടെ പ്രതികരണം.