Tuesday, April 16, 2024
keralaNews

മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു.

മലപ്പുറം തിരൂര്‍ക്കാട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു.പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ (22) ആണ് മരിച്ചത്. അല്‍ഫോന്‍സ്യ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. യുവാവിനെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്‌സന്റെ മകളാണ് അല്‍ഫോന്‍സ.