Saturday, May 4, 2024
keralaNewspolitics

സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം ; പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോഴത്തെ വില കുറവ് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. സര്‍ക്കാരുകള്‍ നടത്തുന്നത് ടാക്‌സ് ടെററിസം ആണെന്നാണ് സതീശന്‍ പറയുന്നത്. വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്, ഇപ്പോഴത്തേത് നിസാര കുറവ് മാത്രമാണ്. യുഡിഎഫ് സമരം തുടരും. സതീശന്‍ നിലപാട് വ്യക്തമാക്കി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംസ്ഥാനവും നികുതി കുറയ്ക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നുവെന്ന് പറഞ്ഞ സതീശന്‍ ഫ്യുവല്‍ സബ്‌സിഡി കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അധികവരുമാനത്തില്‍ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ടാക്‌സി മത്സ്യത്തൊഴിലാളി, സ്‌കൂള്‍ ബസ്, പ്രൈവറ്റ് ബസുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സാഹചര്യമനുസരിച്ച് സബ്‌സിഡി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം വിജയിച്ചുവെന്നാണ് വി ഡി സതീശന്‍ പറയുന്നത്. കോട്ടയത്തെ മധുര വിതരണം ആശ്വാസം കൊണ്ടാണ്. കൊച്ചിയിലെ സമരം മാത്രമല്ല, രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും സതീശന്‍ അവകാശപ്പെടുന്നു.