Thursday, March 28, 2024
keralaNews

എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു ;സ്വപ്‌ന സുരേഷ്

എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയെന്ന് കസ്റ്റംസ്. ശിവശങ്കറിന്റെ ഒത്താശയോടും അറിവോടും കൂടിയാണ് സ്വര്‍ണക്കടത്ത് നടത്തിയത്. ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.മൊഴികളില്‍നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ഇപ്പോഴത്തെ അറസ്റ്റ്. എന്നാല്‍ കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളെന്തെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടുള്ളത്. ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് അപേക്ഷയില്‍ വ്യക്തമാക്കി.കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കേസ് പരിഗണിക്കുക.