Sunday, May 5, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. 4490 രൂപയില്‍ നിന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4510 രൂപയായ ശേഷം രണ്ട് ദിവസമായി വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല. 4510 രൂപയാണ് 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില.ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 4590 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. അതിന് ശേഷം കുറച്ച് ദിവസം ഒരേ നിലയില്‍ വില തുടരുകയായിരുന്നു.

18 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 3725 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 67 രൂപയുമാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞു.4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളില്‍ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.