Monday, May 6, 2024
keralaNews

മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഐസി യൂണിറ്റ്-വെന്റിലേറ്റർ ഉദ്ഘാടനം ചെയ്തു.

എരുമേലി: മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഐ. സി. യുവിന്റെ ഉദ്ഘാടന കർമവും,ആധുനിക സംവിധാങ്ങളോടുകൂടിയ വെന്റിലേറ്ററിന്റെ സ്വിച്ച് ഓൺ കർമവും,വെഞ്ചിരിപ്പും വിജയപുരം രൂപത അധ്യക്ഷൻ Rt. Rev. Dr.
സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ നിർവഹിച്ചു.
ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ ലാബിന്റെ വെഞ്ചിരിപ്പും നടത്തപ്പെട്ടു.  ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അഗ്നൽ ഡൊമിനിക്, ചാത്തന്തറ സെൻറ്. സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. റൊണാൾഡ്‌ മാത്യു, വെച്ചൂച്ചിറ സെന്റ്. തോമസ് ഇടവക  വികാരി ഫാ. ജിസ്        ആനിക്കൽ, സി. എം. ഓ ഡോ.  സുമൻ , ഫിസിഷ്യൻ  ഡോ.  ടിന്റു തോമസ് , പി. ആർ. ഓ, നഴ്സിംഗ് സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.