Wednesday, May 1, 2024
keralaNews

കെ.എം.ഷാജിയുടെ ഭാര്യയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കോഴിക്കോട് :അഴീക്കോട് മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കക്കോടി വേങ്ങേരി വില്ലേജിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.2020 ഏപ്രിലിലാണ് അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്നും അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്‌കൂളില്‍ സ്ഥിരനിയമനം നല്‍കി.അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. 2016ല്‍ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരില്‍ ഭവന നിര്‍മാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും ഇഡി വ്യക്തമാക്കി.