Wednesday, May 15, 2024
keralaNews

ഇന്ന് ഷഹനയുടെ ജന്മദിനം :ആത്മഹത്യ ചെയ്യില്ലെന്നും; മാതാവും സഹോദരനും

കോഴിക്കോട് :പറമ്പില്‍ ബസാറില്‍ നടിയും പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വയ്ക്കുമെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. ഭര്‍ത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു.സംഭവത്തില്‍ ഭര്‍ത്താവ് സജാദ് പൊലീസ് കസ്റ്റഡിയില്‍.

ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാന്‍ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ വിവാഹ ശേഷം കോഴിക്കോട് പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഷഹന ജ്വല്ലറി പരസ്യങ്ങളില്‍ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്.