Saturday, May 4, 2024
HealthkeralaNews

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; വാക്‌സിനേഷന് ഉന്തും തള്ളും

ബേക്കര്‍ സ്‌കൂളില്‍ വാക്‌സിനെടുക്കാന്‍ വന്നവരും പൊലീസും തമ്മില്‍ വാക്കേറ്റം. വാക്‌സിനെടുക്കാന്‍ (Vaccination) എത്തിയവര്‍ കൂടി നില്‍ക്കാന്‍ തുടങ്ങിയതോടെ പൊലീസ് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. രാവിലെ മുതലെത്തി ക്യൂ നില്‍ക്കുന്നവരെ അവ?ഗണിച്ച് പിന്നീട് എത്തിയവര്‍ക്ക് പൊലീസ് (Police) ടോക്കണ്‍ നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്ബിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും വാക്‌സിനേഷനായി എത്തിയിരിക്കുന്നത്.

അതേസമയം, 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കുത്തിവയ്പ്പ് എടുക്കാനും പൊതു വിപണിയില്‍ കൊവിഡ് വാക്‌സിന്‍ (Covid Vaccine) എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ വിപണിയില്‍ ഒരു ഡോസ് വാക്‌സിന് 700 മുതല്‍ 1000 രൂപ വരെ വില നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച വില 250 രൂപയാണ്. കൊവിഷീല്‍ഡ് വാക്‌സിന് സ്വകാര്യ വിപണിയില്‍ ഡോസിന് 1000 രൂപയോളം ആകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന ഡോ.റെഡ്ഡീസിന് 750 രൂപയില്‍ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണ് സൂചന. ഇതുവരെ വിലയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് കമ്ബനികള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ വിപണിയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതി സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും വില നിശ്ചയിക്കുകയെന്ന് കമ്ബനി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും ഇതിന്റെ മാനദണ്ഡങ്ങളും വില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്.