Saturday, April 27, 2024
Businesskeralapolitics

സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതു കടങ്ങള്‍ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍

കേരളത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതുകടങ്ങള്‍ 3.9 ലക്ഷം കോടിയായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പക്ഷെ കടത്തിന്റെ വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞ് ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനം ആകും. ആദ്യ ഘട്ട കോവിഡ് തരംഗം കാരണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. കോവിഡ് പ്രതിസന്ധി സമയത്ത് എല്ലാവര്‍ക്കും വാക്സിന്‍ എന്ന ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാല്‍ എല്ലാ മേഖലയും സജീവമാകുമെന്ന് കണക്കുകൂട്ടിയാണ് സമ്ബദ് ഘടനയെ സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുകള്‍ കാണുന്നത്.