Tuesday, May 7, 2024
keralaNews

വഴിയരികില്‍ പരുക്കേറ്റ് കിടന്ന ഒരു പാറ്റയുമായി മൃഗാശുപത്രിയിലെത്തിയ യുവാവ്

വഴിയരികില്‍ പരുക്കേറ്റ് കിടന്ന ഒരു പാറ്റയുമായി മൃഗാശുപത്രിയിലെത്തിയ യുവാവാണ് താരം.ഡോക്ടര്‍ തന്നെയാണ് ഈ വേറിട്ട അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. തായ്‌ലന്‍ഡിലെ സായി റാക് അനിമല്‍ ഹോസ്പിറ്റലിലേക്കാണ് പാറ്റയുമായി ഇയാള്‍ എത്തിയത്.റോഡരകില്‍ ആരോ ചവിട്ടി അവശനിലയിലായ പാറ്റയെ കയ്യിലെടുത്താണ് യുവാവ് ആശുപത്രിയിലേക്ക് എത്തിയത്. ഡോക്ടര്‍ തനുവായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പാറ്റയെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനമായിരുന്നെന്നും ഡോക്ടര്‍ പറയുന്നു.ഇതൊരു തമാശ അല്ലെന്നും സഹജീവികളോടുള്ള കരുതല്‍ സൂചിപ്പിക്കുന്ന സംഭവമാണിതെന്നും ഡോക്ടര്‍ കുറിച്ചു. ചികില്‍സ നല്‍കിയ ശേഷം പാറ്റയെ യുവാവിന് തന്നെ നല്‍കിയെന്നും ഇതിന് പണം ഈടാക്കിയില്ലെന്നും അവര്‍ കുറിച്ചു.