Monday, April 29, 2024
keralaNews

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 24 മണിക്കൂറിനിടെ കേസെടുത്തത് 21733 പേര്‍ക്കെതിരെ.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും, സംസ്ഥാനം പൂര്‍ണമായ അടച്ചിടലിലേക്കും നീങ്ങുന്ന സാഹചര്യത്തിലും പോലും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 21733 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 11210 പേര്‍ക്കെതിരെയും കേസെടുത്തു. ഇതില്‍ നിന്നായി 6548750 രൂപയാണ് പിഴയായി ഇടയാക്കിയത്.