Wednesday, May 15, 2024
Obituaryworld

കൊല്ലം സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: കൊല്ലം ചവറ സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചവറ പന്മന പുത്തന്‍ചന്ത ഫാത്തിമ മന്‍സിലില്‍ അഷ്‌റഫ് (43) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പിതാവ്: പരേതനായ ഹമീദ് കുഞ്ഞ്. മാതാവ്: ലൈല ബീവി. ഭാര്യ ഷാഹിദ: (സുനീത). മക്കള്‍: ഫാത്തിമ, സൈദലി.സഹോദരങ്ങള്‍: റഷീദ്, ഷാജി, പൊടിമോന്‍. കുവൈത്തില്‍ മുബാറക് അല്‍ കബീര്‍ ബ്ലോക്ക് മൂന്നില്‍ ഹൗസ് ഡ്രൈവറായിരുന്നു.