Sunday, April 28, 2024
keralaNewspolitics

സംസ്ഥാനത്ത് മന്ത്രിമാരുടെ ചികിത്സാ ചെലവ് 68.38 ലക്ഷം രൂപ; ഒന്നാമത് ധനമന്ത്രി

സംസ്ഥാനത്ത് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചെലവിടുന്നത് ലക്ഷങ്ങള്‍. ഇതുവരെ 68.38 ലക്ഷം രൂപയാണ് മന്ത്രിമാരുടെ ചികിത്സക്കായി ചെലവാക്കിയത്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.ധനമന്ത്രി തോമസ് ഐസക്കിനാണ് ഏറ്റവും കൂടുതല്‍ ചികിത്സ ചെലവ് വേണ്ടി വന്നത്. 7.74 ലക്ഷം രൂപയാണ് ധനമന്ത്രിയുടെ മാത്രം ചികിത്സ ചെലവ്. കെ രാജുവാണ് ചെലവിന്റെ കാര്യത്തില്‍ ഐസക്കിന് പിന്നില്‍ രണ്ടാമത്. 7.40 ലക്ഷം രൂപയാണ് കെ.രാജുവിന്റെ ചികിത്സ ചെലവ്. മൂന്നാം സ്ഥാനത്തുള്ള ആരോഗ്യമന്ത്രി കെ.കെ ശൈലജ 6.78 ലക്ഷം രൂപയാണ് ചികിത്സക്കായി ചെലവാക്കിയത്. വി.എസ്.സുനില്‍ കുമാര്‍ (6.04 ലക്ഷം), കടകംപള്ളി സുരേന്ദ്രന്‍ (5.50 ലക്ഷം), മേഴ്സിക്കുട്ടിയമ്മ (5.04 ലക്ഷം) എന്നിവരാണ് അഞ്ച് ലക്ഷത്തിന് മുകളില്‍ ചികിത്സ ചെലവുള്ള മറ്റ് മന്ത്രിമാര്‍.എ.കെ.ശശീന്ദ്രന്‍ (52,381 രൂപ), ഇ.ചന്ദ്രശേഖരന്‍ (71,093 രൂപ), എ.െക. ബാലന്‍( 1.55 ലക്ഷം), എം.എം. മണി (2.10 ലക്ഷം), ടി.പി. രാമകൃഷ്ണന്‍ (4.55 ലക്ഷം), മാത്യു ടി. തോമസ് (1.82 ലക്ഷം), രാമചന്ദ്രന്‍ കടന്നപ്പള്ളി (2.97 ലക്ഷം), കെ.ടി. ജലീല്‍ (1.24 ലക്ഷം), പി.തിലോത്തമന്‍ (1.19 ലക്ഷം), കെ.കൃഷ്ണന്‍ കുട്ടി (4.78 ലക്ഷം), ജി. സുധാകരന്‍ (3.35 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ചികിത്സ ചെലവ്. സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ ആശുപത്രികളാണെന്നും പുറത്തുവന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.