Saturday, April 27, 2024
keralaNewspolitics

വനം മന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു : മയക്ക് വെടിവെക്കേണ്ടത് മന്ത്രിക്കാണെന്നും  ചെന്നിത്തല 

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്‍റെ  ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമർശവുമായി  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മയക്കുവെടി വെയ്ക്കേണ്ടത് വനം വകുപ്പ്  മന്ത്രിക്കാണെന്നും , മന്ത്രിക്ക്  സ്ഥലകാലബോധം ഇല്ലാതായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്. വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം ആവശ്യപ്പെട്ടുകൊണ്ട് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 11 മണിക്ക് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്  .ആന്റോ ആന്റണി എം പി ,കെ പി സി  സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം ,ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ,റോണി കെ ബേബി ,എരുമേലി മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ,മഹിളാ കോൺഗ്രസ്സ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ആശ ജോയി ,ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് ,നാസർ പനച്ചി , ബിനു മറ്റക്കര എന്നിവരും കോൺഗ്രസ് സംഘടനാ പ്രതിനിധികളും  പ്രസംഗിച്ചു .രാവിലെ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച പുറത്തേൽ ചാക്കോയുടെയും തോമസ് പുന്നത്തറയുടെയും വീടുകൾ രമേശ് ചെന്നിയതലയും ആന്റോ ആന്റണി എം പി യും സന്ദർശിച്ചു .ബസ്റ്റാന്റിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ പി സി  സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ,റോണി കെ ബേബി ,എരുമേലി മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ,നൗഷാദ് ഇല്ലിക്കൽ  ,കെ എസ് രാജു ,അബു ഉബൈദത്ത്,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,അനിത സന്തോഷ് ,ലിസി സജി ,എ ആർ രാജപ്പൻ നായർ എന്നിവർ നേതൃത്വം നൽകി.