Saturday, April 27, 2024
keralaNews

സമരത്തിനൊടുവില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകീട്ട് 4.30ന്

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സുമാരുമായി സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച. ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകിട്ട് 4.30ന് നടക്കും. എല്‍.ജി.എസ്, സി.പി.ഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.
എല്‍.ജി.എസ്, സി.പി.ഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ച എന്ന തീരുമാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. പ്രശ്നം എങ്ങനെയായാലും പരിഹരിച്ചാല്‍ മതി എന്നതുമാത്രമാണ് അവരുടെ ആവശ്യം.