Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് പരസ്യ പ്രചാരണം  അവസാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കലാശക്കൊട്ട് വിലക്കിയതിനാല്‍ വാഹനങ്ങളിലാണ് അവസാനഘട്ട പ്രചാരണം. വയനാട് ജില്ലയില്‍ പ്രചാരണം അവസാനിച്ചു. ജില്ലയില്‍ വൈകിട്ട് ആറുമണി വരെയായിരുന്നു പ്രചാരണം. മറ്റിടങ്ങളില്‍ ഏഴു വരെയാണ്.ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് ഷോ നടത്തി. നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നു. കോഴിക്കോട് റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി നേമത്തേക്ക് തിരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുങ്കണ്ടത്താണ് പ്രചാരണം നടത്തുന്നത്.

മലപ്പുറം പൊന്നാനി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വൈകിട്ട് 5ന് പരസ്യ പ്രചാരണം നിര്‍ത്തിവച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസിന്റെയും തീരുമാനപ്രകാരമാണ് 2 മണിക്കൂര്‍ മുന്‍പ് പ്രചാരണം നിര്‍ത്തിയത്.