Tuesday, May 14, 2024
keralaNews

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ട.

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട നടക്കും . രാവിലെ
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, സ്പെഷ്യൽ  നാദസ്വരം – പഞ്ചാരിമേളം , വൈകിട്ട് ആറിന് ദീപാരാധന , രാത്രി 10 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 10.30 ന് പള്ളിവേട്ട, നായാട്ട് വിളി അയ്യപ്പൻ പിള്ള , .വേട്ടക്കുറുപ്പ് പി എൻ പ്രശാന്ത് , വെളിച്ചപ്പാട് സി എസ് ശിവൻ പിള്ള , 10.45 പള്ളിവേട്ട എതിരേല്പ് , നാളെ തിരുവുത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടക്കും.

ആശംസകള്‍.

എം പി ശ്രീവത്സൻ നമ്പൂതിരി മേൽശാന്തി , എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം.

ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമായ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം നടക്കുകയാണ് .

അപൂർവ്വമായ  പ്രതിഷ്ഠയോടു കൂടിയ ദേശാധിപന്  കൂടുതൽ ശക്തി പകർന്നും  ദേവചൈതന്യത്താൽ
സകല മനുഷ്യർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന മുഹൂർത്തമാണിത് . ശബരിമലയും – എരുമേലി പേട്ടതുള്ളലും എല്ലാം നാടിന്റെ  പാപ
ദോഷങ്ങളെയകറ്റി വിശ്വാസികളെ പൂർണ്ണമായ
മോക്ഷത്തിലെത്തിക്കാനും
ദേശാധിപനായ ദേവന് കഴിയും .
രണ്ട് ക്ഷേത്രങ്ങൾ , വേട്ടക്കൊരുമകൻ – ബാലമണികണ്ഠൻ എന്നീ അപൂർവ്വമായ രണ്ട് പ്രതിഷ്ഠകൾ എല്ലാം എരുമേലിക്കും –
ദേശനിവാസികൾക്കും അനുഗ്രഹം തന്നെയാണ് . ഈ ചരിത്രമാണ്
എരുമേലിയുടെ ദേശരക്ഷ. എല്ലാ വിശ്വാസങ്ങൾക്കും ശക്തി പകർന്നും സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ കഴിയുന്ന രീതിയിൽ എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

 

കീഴ് ശാന്തി എ.എൻ ഹരികൃഷ്ണൻ നമ്പൂതിരി . ശ്രീധർമ്മ ശാസ്താ ക്ഷേത്രം . എരുമേലി                                                         
ചാരാനുഷ്ഠാന പെരുമകൊണ്ട് ചരിത്ര പ്രസിദ്ധമായ എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം ഇന്ന് സമാപിക്കുകയാണ്.കഴിഞ്ഞ പത്ത് ദിവസത്തെ ക്ഷേത്ര താന്ത്രിക  വിധിപ്രകാരമുള്ള പൂജകളിലൂടെ  ശബരീശന്  ശക്തി പകരാനും അതുവഴി നമ്മുടെ നാടിനും – ദേശനിവാസികൾക്കും
ഐശ്വര്യവും സമൃദ്ധിയും കൈവരിക്കും . എല്ലാവർക്കും നല്ലത് മാത്രം വരട്ടെയെന്ന്  പ്രാർത്ഥിക്കുന്നു .
പേട്ട കൊച്ചമ്പലം മേൽശാന്തി ഉണ്ണികൃഷ്ണ വർമ്മ

.