Tuesday, May 7, 2024
keralaNews

കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു.

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. മലപ്പുറം കൂളിമാട് കടവിലാണ് സംഭവം. തൊഴിലാളികള്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം.ഇന്നലെ രാത്രി പെയ്ത മഴയുടെ തുടര്‍ച്ചയാകാം പാലം തകരാന്‍ കാരണമായതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ചാലിയാര്‍ പുഴയുടെ കുറുകെ പാലം പണി തുടരുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നുവീണത്. 2019 മാര്‍ച്ചിലായിരുന്നു കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെ പാലം പണി ആരംഭിച്ചത്.