Friday, May 10, 2024
Newsworld

ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി

കോവിഡ് പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്.ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അയല്‍രാജ്യങ്ങളെ സഹായിച്ചിരുന്നു. ഇന്ത്യയുടെ കോവിഡ് വാക്സിന്‍ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകരാജ്യങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.