Friday, May 10, 2024
keralaNews

എരുമേലി പോലീസ് എസ് എച്ച് ഒ യുടെ വാഹനം അപകടത്തിൽപ്പെട്ടു

എരുമേലി പോലീസ് എസ് എച്ച് ഒ  സഞ്ചരിച്ച  ജീപ്പാണ് ഇന്ന് വെളുപ്പിന് നാല് മണിയോടെ കൂടി അപകടത്തിൽപ്പെട്ടത് .  എസ് എച്ച് ഒ, എ.ഫിറോസിന്  കാലിന് ചെറിയ  പരിക്കേറ്റു . ഇന്നലെ രാത്രിയിലെ  ഡ്യൂട്ടി കഴിഞ്ഞ്  മടങ്ങി വരവെ കണ്ണിമല മഠംപടിക്ക് സമീപത്തായിരുന്നു അപകടം . റോഡരികിലെ ഓടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് തെന്നി വീഴുകയായിരുന്നുവെന്ന് എസ്. എച്ച് ഒ പറഞ്ഞു .