Friday, May 3, 2024
keralaNews

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.ഇനി മുതല്‍ ടി.പി.ആര്‍ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും പൂര്‍ണമായ ഇളവുണ്ടാവുക. ആറ് മുതല്‍ 12 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലായിരിക്കും. 12 മുതല്‍ 18 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും. ഇവിടെ ലോക്ഡൗണായിരിക്കും ഉണ്ടാവുക.18ന് മുകളില്‍ ടി.പി.ആറുള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയിലുമാവും ഉള്‍പ്പെടുത്തുക.18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാകും ഉണ്ടാവുക.