Wednesday, May 15, 2024
keralaNewspolitics

പത്തു മാസത്തിന് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രന്‍

പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കലഹിച്ചു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ നടക്കുന്ന ബിജെപി നേതൃയോഗത്തിനെത്തി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുന്ന പരിപാടിക്കാണ് ഇവരെത്തിയത്. കഴിഞ്ഞ 10 മാസമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശോഭ സുരേന്ദ്രന്‍ തയാറായില്ല.

ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിനാണ് ഞാന്‍ വരുന്നത്. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല -ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു. ശോഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ തയാറായിരുന്നില്ല.