Monday, April 29, 2024
keralaNews

മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്തു.

കോട്ടയം :മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിനു ജോസിനെ കരാറുകാരില്‍ നിന്ന് 10,000 രുപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്തു.ജോലി ചെയ്തതിന്റെ 2.5 ലക്ഷം രൂപ സെക്യുരിറ്റി തുക മടക്കി നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.