Tuesday, May 14, 2024
keralaNews

ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ മുല്ലപ്പളളി പ്രതിഷേധം അറിയിച്ചു.

ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ മുല്ലപ്പളളി പ്രതിഷേധം അറിയിച്ചു. പട്ടിക കൈമാറുംമുന്‍പ് തന്നെ ഫോണില്‍ വിളിച്ച സുധാകരനോട് മുല്ലപ്പളളി പൊട്ടിത്തെറിച്ചു. വിശദമായ കൂടിയാലോചന നടത്താതെ പട്ടിക തയ്യാറാക്കിയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. എന്നാല്‍, ഡിസിസി ഭാരവാഹിപ്പട്ടികയെച്ചൊല്ലി അഭിപ്രായഭിന്നത ഉണ്ടാകാന്‍ സാധ്യയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരുമായി മതിയായ ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍ നിന്ന് പട്ടിക വാങ്ങിയിട്ടില്ലെന്നും കെ.സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.