Monday, May 6, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍.

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ഞായര്‍ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്നു നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ഇന്നു വൈകിട്ട് മൂന്നരയ്ക്കു നടക്കുന്ന അവലോകന യോഗം തീരുമാനിക്കും.ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍ക്കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിനു നല്‍കി. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയാതെ നില്‍ക്കുന്നത് ആശങ്കയാണെങ്കിലും ശനി, ഞായര്‍ ലോക്ഡൗണും മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇതേ നിലയില്‍ തുടരുന്നത് വിമര്‍ശിക്കപ്പെടുകയാണ്.