Monday, May 6, 2024
keralaNews

പ്രതിക്ഷേധിച്ച് നടന്‍ ജോജു ; ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു.

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വഴി തടഞ്ഞുള്ള സമരത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ ജോജു ജോര്‍ജ്ജ്.ഇന്ധനവില വര്‍ധനയ്‌ക്കെതിരായ സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയതാണ് റോഡില്‍ കാണുന്നത്. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.ഇന്ധന വില വര്‍ധനയ്‌ക്കെതിരെ  വാഹന ഗതാഗതം സ്തംഭിപ്പിച്ചുള്ള  കോണ്‍ഗ്രസ് പ്രതിഷേധം. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയാണ് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചത്‌. 1500 ഓളം വാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് പ്രതിഷേധം ഇറങ്ങിയത്‌. പ്രതിക്ഷേധക്കാര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു.