Sunday, April 28, 2024
keralaNews

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതിന് സമാനമായി ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമേറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോട്ടയത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും ചങ്ങനാശേരിയില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം നഷ്ടപ്പെട്ടു. നഗരത്തില്‍ പലയിടത്തും ഇരുപതിലധികം വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു. ഇതോടെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി. കെഎസ്ഇബിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.