Tuesday, May 7, 2024
keralaNewsSports

സംസ്ഥാനത്താദ്യമായി പ്രചരണ  പോസ്റ്റർ പൂഞ്ഞാർ മണ്ഡലത്തിൽ ..

സംസ്ഥാനത്ത്  നിയമസഭ തിരഞ്ഞെടുപ്പ്  ഏപ്രിൽ 6 ന്   പ്രഖ്യാപിച്ചതിന്  തൊട്ടുപിന്നാലെ സംസ്ഥാനത്താദ്യമായി പ്രചരണ പോസ്റ്റർ പൂഞ്ഞാർ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. പി സി ജോർജ്  എം എൽ എ നേതൃത്വം നൽകുന്ന കേരള ജനപക്ഷം പാർട്ടിയുടെ  പോസ്റ്ററാണ് മണ്ഡലത്തിൽ ഇന്നലെ മുതൽ  പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് . മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തിൽ പോസ്റ്ററും , ചുവരെഴുത്തുകളും  ചെയ്തു കഴിഞ്ഞു . പല മുന്നണികളും സ്ഥാനാർത്ഥികൾക്കായി  ചർച്ചകൾ നടത്തുന്നതിനിടെയിലാണ്   ഒരു എം എൽ എ മാത്രമുള്ള പി സി ജോർജും  –  ജനപക്ഷം പാർട്ടിയും സംസ്ഥാനത്താദ്യമായി ഇലക്ഷൻ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത് . സംസ്ഥാനത്തെ മൂന്ന് മുന്നണികളിലും ചേരാതെ  നിൽക്കുന്ന  പി സി ജോർജ്  പൂഞ്ഞാർ മണ്ഡലത്തിൽ നിന്നുംമത്സരിക്കുമെന്ന് പ്രപ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  ഈ വിവരം പോസ്റ്ററിൽ ഇല്ല. പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി, പാലാ എന്നീ മണ്ഡലങ്ങളിൽ എത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല . പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിച്ചാൽ  മറ്റ് മണ്ഡലങ്ങളിൽ  ഏത് പാർട്ടിക്കാണ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല .