Monday, May 13, 2024
HealthkeralaNews

കോവിഡ് വാക്‌സീന്‍ ഇനി സ്വകാര്യ ആശുപത്രിയില്‍ ഏതു സമയത്തും

കോവിഡ് വാക്‌സീന്‍ ഇനി 24 മണിക്കൂറും നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനുമാണിത്. ആദ്യ ഘട്ടത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമായിരുന്നു സമയം. ആയുഷ്മാന്‍ ഭാരത്, സിജിഎച്ച്എസ് പദ്ധതികളുടെ ഭാഗമായ സ്വകാര്യ ആശുപത്രികള്‍ക്കാണ് നിലവില്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതിയുള്ളതെങ്കിലും ഇനി മറ്റുള്ളവയെക്കൂടി അനുവദിക്കാനും നീക്കമുണ്ട്.