Saturday, April 27, 2024
indiakeralaNews

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മൂന്ന് തുരങ്കങ്ങള്‍

രാജ്യ തലസ്ഥാനത്ത് നിര്‍മാണം തുടങ്ങിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മൂന്ന് തുരങ്കങ്ങള്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് തുരങ്കങ്ങള്‍ ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുടെ ഭാഗമായി തന്നെ നിര്‍മിക്കുന്ന പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളിലേക്കാണ്. ഒന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ചേംബറിലേക്കുമായിരിക്കുമെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിഐപികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്‌ബോഴും മടങ്ങുമ്പോഴും സുരക്ഷാ പ്രോട്ടോക്കോള്‍ യാതൊരു വിധത്തിലും തടസപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ ഭൂഗര്‍ഭ തുരങ്കപാതയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പാര്‍ലമെന്റിലേക്ക് സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യങ്ങളോടെയാണ് നിര്‍ദ്ദിഷ്ട സെന്‍ട്രല്‍ വിസ്ത പദ്ധതി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് സന്ദര്‍ശകരില്‍ നിന്ന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഭൂഗര്‍ഭ പാതയെന്നും അധികൃതര്‍ വ്യക്തമാക്കി. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ലമെന്റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. 2021 നവംബറോടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തികരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ