Friday, May 10, 2024
Local NewsNews

സംസ്‌ക്കാരം ഇന്ന് 29/7

എരുമേലി: ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൊന്‍കുന്നം ബാറിലെ അഭിഭാഷകനായ എരുമേലി മറ്റപ്പള്ളി എം കെ അനന്തന്‍കുട്ടി നായര്‍ ( 63 )ന്റെ സംസ്‌ക്കാരം ഇന്ന് 29/ ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടു വളപ്പില്‍. ഇന്ന് 29/7/ പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് എരുമേലിയിലെ സോണി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ, മിനി, മക്കള്‍ : വിഷ്ണു ആനന്ദ് , വിഷ്ണു പ്രിയ. പൊന്‍കുന്നം ബാറിലെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സജീവ പ്രവര്‍ത്തകനും, ട്രേഡ് യൂണിയന്‍ , രാഷ്ട്രീയ പാര്‍ട്ടി അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞിരപ്പള്ളി താലൂക്ക് കാര്യവാഹ് , അഭിഭാഷക പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റ് വൈസ് പ്രസിഡന്റ്
ബിഎംഎസ് എരുമേലി പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍, മുണ്ടക്കയം മേഖല – ജില്ലാ ഭാരവാഹിത്വം എന്നിവ വഹിച്ചിട്ടുണ്ട്.