Tuesday, May 14, 2024
keralaNews

വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി

വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമുദായ നിയമങ്ങള്‍ക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാരുടെ അപ്പീലുകള്‍ തള്ളിക്കൊണ്ടാന്ന് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.