Saturday, May 4, 2024
keralaNewspolitics

സംരംഭകര്‍ ശത്രുക്കളല്ല; റവന്യു വകുപ്പില്‍ ചിലര്‍ ദുഷ്‌പേരുണ്ടാക്കുന്നു. മുഖ്യമന്ത്രി

തിരുവനന്തപുരം: സംരംഭകര്‍ ശത്രുക്കളല്ല, റവന്യു വകുപ്പില്‍ ചിലര്‍ ദുഷ്‌പേരുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി.ദുഷ്‌പേരുണ്ടാക്കുന്ന നിലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുവെ റവന്യു ജീവനക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തെറ്റായ രീതിയില്‍ ഇടപെടുന്ന ജീവനക്കാര്‍ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടര്‍മര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ സേവിക്കാനാണ് താന്‍ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയില്‍ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരക്കാര്‍ അപൂര്‍വമായിരിക്കുമെങ്കിലും അവര്‍ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടസ്സവാദങ്ങള്‍ ഉന്നയിച്ച് അപേക്ഷകള്‍ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കള്‍ അല്ല. അവരോട് സൗഹാര്‍ദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികള്‍ ഓഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിര്‍മാണത്തിനായി നിലവിലെ സമീപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്.