Tuesday, May 14, 2024
keralaNews

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. ഒക്ടോബര്‍ ആറാം തിയ്യതി ബംഗളുരുവിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിയ്ക്ക് നോട്ടിസ് നല്‍കിയതായി ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് പണം നല്‍കിയിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു.അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു.